Saturday, 24 October 2009

എന്റെ അമ്മ

എന്റെ അമ്മയെ ഞാന്‍ ഇന്നു വല്ലാതെ മിസ്സ്‌ ചെയ്യുന്നു....അമ്മയുടെ കൈത്തുമ്പില്‍ പിടിച്ചു നടക്കാന്‍ കൊതി തോന്നുന്നു.. എത്രയൊക്കെ independent എന്ന് പറഞ്ഞാലും അമ്മയുടെ സാരിത്തുംബിന്റെ അത്ര സ്വാതന്ത്ര്യം ഒരു മാസത്തെ ശംബളം ഒരിക്കലും എനിക്ക് തന്നിട്ടില്ല ... ഇന്നു എനിക്ക് അമ്മയെ കാണാന്‍ ഒത്തിരി തോന്നുന്നുണ്ടായിരുന്നു.. ഞാന്‍ അമ്മയുമായി ചെറിയ ഒരു പിണക്കത്തില്‍ ആയിരുന്നു .. അമ്മയെ വിഷമിക്കാതിരിക്കാന്‍ ഞാന്‍ കണ്ടെടുത്ത വഴികള്‍ കൂടുതല്‍ വിഷമങ്ങള്‍ക്ക് വഴി വെച്ചു എന്ന് അറിഞ്ഞപ്പോഴുള്ള ഒരു നിസ്സഹായത .. ഒന്നു ഓടിച്ചെന്നു കെട്ടിപ്പിടിച്ചു കരയാന്‍ തോന്നിയ ദിവസം ..പിന്നെ കുറെ നേരം കരഞ്ഞു അമ്മയുടെ മടിയില്‍ കിടന്നുറങ്ങാന്‍ തോന്നിയ ദിവസം ...ഞാന്‍ എന്തിന് ഇത്രയും വളര്ന്നു എന്നാലോചിച്ചു ദുഃഖം തോന്നിയ ദിവസം ... എത്ര തവണ ഞാന്‍ അമ്മയുടെ ഫോട്ടോ നോക്കി എന്ന് എനിക്കറിയില്ല ... അമ്മയാണ് എന്റെ കൈ പിടിച്ചു ഹരിശ്രീ ആദ്യമായി എഴുതിപ്പിച്ചത് ...അമ്മയുടെ സാരിത്തുമ്പില്‍ ചുറ്റി ആണ് ഞാന്‍ പിച്ച വെച്ചത് ... അമ്മയുടെ വാക്കുകളാണ് എന്നെ സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിച്ചത് .. ...എന്റെ ഗുരു ..എന്റെ വെളിച്ചം ..പക്ഷെ ഞാന്‍ ഇന്നു അമ്മയില്‍ നിന്നും ഒത്തിരി ദൂരെ ഒട്ടും വിലയില്ലാത്ത കുറെ സ്വപ്‌നങ്ങള്‍ കെട്ടി പടുക്കാനുള്ള ശ്രമത്തില്‍ ... ഞാന്‍ പ്രക്‌ടികാല്‍ ആണ് മാലോകരെ ... വിലയുള്ള മുത്തുകള്‍ കാണാതെ നിലാവെട്ടത്തില്‍ മിന്നുന്ന മിന്നമിനുങ്ങികളെ പിടിക്കാന്‍ ശ്രമിക്കുന്ന ഒരു പ്രക്‌ടികാല്‍ ജീവി ..

എന്റെ കണ്ണുകളും ഈ പുതിയ മോടിയില്‍ കബളിപ്പിക്കപ്പെട്ടോ .... സ്വപ്നങ്ങള്‍ക്ക് വേണ്ടി വിലപ്പെട്ട പലതും നഷ്ടപ്പെടുത്തണം എന്നത് ഒരു rule ആണോ അതോ വലിയ blunder ??? ഒരു balance, when will we find one ?



5 comments:

VEERU said...

അമ്മയെ ഓർമ്മ വരുന്നൊരു പോസ്റ്റ്...
കബളിപ്പിക്കപെട്ട കണ്ണും മനസ്സുമായി അമ്മയെ വേർപിരിഞ്ഞ് നിധി തേടിപ്പോകുന്ന ഒരു കൂട്ടം മനുഷ്യമൻസ്സുകളുടെ പശ്ചാത്താപം മുറ്റിനിൽക്കുന്ന വിഷാദം വരികളിലൂടെ പറയാൻ ശ്രമിച്ചിരിക്കുന്നത് അഭിനന്ദനാർഹം !!

SimplyMe said...

Thanks...

nalini said...

അമ്മയെ ഓർക്കുന്നുണ്ടല്ലേ...നല്ല കാര്യം !!
ഈ തിരക്കിനിടയിൽ ,എല്ലാ തിരക്കും നമുക്കായ് മറ്റി വെച്ച , ആ അമ്മയെ ഓർക്കത്തവർ എത്രയോ പേർ ഉണ്ട് !!
ആ നന്മ എന്നും മനസ്സിൽ സൂക്ഷിക്കുക ...കാരണം നാളെ താങ്കളുമൊരമ്മയാവും..അപ്പോളേക്കും ഏറേ വൈകിക്കാണും..അതു വരേക്കും കാത്തു നിൽക്കാതെ തന്നെ ആ സ്നേഹം തിരിച്ചറിഞ്ഞതു വലിയ കാര്യം തന്നെ !!
ആശംസകൾ !!

അരുണ്‍ കരിമുട്ടം said...

വായിച്ച് കഴിഞ്ഞപ്പോള്‍ വീട്ടിലോട്ട് അമ്മയെ ഒന്ന് വിളിക്കന്‍ തോന്നി
നന്ദി:)

നിഷാർ ആലാട്ട് said...

നന്മയുള്ള് മനസ്സ് ,

കാത്ത് സൂക്ഷിക്കുക

കൈമോശം വരാതെ

.