Friday, 30 July 2010

Random thought!!

Today my company finally gave away the appraisal...It was better than I expected. However the floor had an air full of tension, stress , despair ...
I was not happy either..then was planning to switch, go for higher studies, defying the social norms n just quit..and had a highly motivating talk with a friend...All did sound good, but not sure about taking an uncalculated risk!!
I just wish this spark dont vanish like one of my new year confessions :P

But there is still the question which popped up from the shadow with the thoughts--  what do I want in life ? What is that one thing for which you can sacrifice anything and go to any extend?
I am already late...when will I find my answer?  Is that only me who is confused ?

Friday, 23 July 2010

മുഖംമൂടി

"ദേ അവള്‍  പിന്നെയും  ചൂടായി ... ഇപ്പൊ എന്താ  പറ്റിയത് ... ഇവര്‍  തമാശ  പറഞ്ഞതല്ലേ ..അത്  ആ  sense ഇല്‍ എടുത്താല്‍  പോരെ .. നീ  എന്താ  ഇങ്ങനെ .."


"അല്ലാ   കരയുന്നോ ?? ..ശോ  ഇതാ  ഇപ്പൊ കാര്യായെ  ..."

അവര്‍  അവളെ  നോക്കുകയായിരുന്നു ...ആര്‍ക്കും  ഒന്നും  പറയാനുണ്ടായിരുന്നില്ല ...ഒരു     പക്ഷെ  പറയാന്‍  ധൈര്യം  ഉണ്ടായിരുന്നില്ല  എന്നതായിരിക്കണം  സത്യം ..അവരുടെ  മുന്നില്‍  നിറഞ്ഞു   തുളുമ്പുന്ന  രണ്ടു  കണ്ണുകള്‍  മാത്രമേ  ഉണ്ടായിരുന്നുള്ളു ..അവര്‍ക്ക്  അപരിചിതമായ  കണ്ണുകള്‍ ...അവര്‍  അറിയുന്ന        അവള്‍  അതല്ലായിരുന്നു .....ആകെ  മൂടുന്ന  ഒരു  മൌനം ..കാര്‍  മൂടിയ  മാനം  പോലെ ...അവിടെ  തുളുംബിയിറങ്ങി   ആ  മിഴിനീരുകള്‍ ..

അവള്‍  പതുക്കെ  അവരെ  നോക്കി ...പെട്ടെന്ന്  ഭൂതത്തില്‍  നിന്നും  വര്‍ത്തമാനത്തിലേക്ക്‌ ..ഇല്ല ...ഈ  ലോകത്തില്‍  ഞാന്‍  കരയാറില്ല ..കരയില്ല ...പിന്നെയും  ഭൂതകാലത്തിന്റെ   താളുകള്‍  മൂടി  വയ്ക്കപ്പെട്ടു ..

അവള്‍  പൊട്ടി  ചിരിച്ചു ..."അയ്യേ  ...Bakraa..പറ്റിച്ചേ ..."

അവളുടെ  കണ്ണുകളില്‍  ഇപ്പോള്‍  കുസൃതിയുടെ  ചാഞ്ചാട്ടം ...ഒരു  നിമിഷം  അവര്‍  ഞെട്ടി  നോക്കി  ആ  കുസൃതിയെ  ..ചിരിച്ചു  ചിരിച്ചു  ആ  കവിളില്‍   ഒഴുകിയിറങ്ങുന്ന  കണ്ണുനീരിനെ .."ഛെ  നമ്മളുടെ  ഒരു  കാര്യം ...ഡീ  .." ഇപ്പോള്‍  അവിടെ  പൊട്ടിച്ചിരികള്‍  മാത്രം ..

അവളും  പൊട്ടിച്ചിരിക്കുകയായിരുന്നു ... പൊട്ടികരചിലിന്റെ   താളം  എവിടെയോ  ഒളിപ്പിച്ച  ചിരി ... 

Thursday, 22 July 2010

ഒരു വട്ടം കൂടി....

ഒരു  വട്ടം  കൂടി  ആ  പഴയ  വിദ്യാലയ  തിരുമുട്ടത്തെത്തുവാന്‍   മോഹം ...

ഒന്ന്  കൂടി  ആ  തണുത്ത  ബെഞ്ചുകളില്‍  ഇരിക്കാന്‍ , ചാമ്പയ്ക്ക  പെറുക്കാന്‍ , ക്ലാസ്സില്‍  ബഹളം  വെയ്ക്കാന്‍ ,അടി  വാങ്ങിക്കാന്‍ , ഒന്ന്  കൂടി  മഴവെള്ളം  തട്ടി   തെരുപ്പിക്കാന്‍ , വീടിലേക്കുള്ള  വഴി മൊത്തം  ഓടി   തീര്‍ക്കാന്‍ ,നാരങ്ങ  മിട്ടായികള്‍  കഴിക്കാന്‍ , ഉച്ചയ്ക്ക്  കഥകള്‍ കേള്‍ക്കാന്‍  ..മോഹം ..


ആരെങ്കിലും  മറക്കുമോ  എന്നറിയില്ല , school ലെ  ആദ്യത്തെ  ദിവസം ..പുത്തന്‍  ഉടുപ്പും  ബാഗും  ഒക്കെ  ആയി  സ്കൂളിന്റെ  വരാന്തയില്‍  അച്ഛന്റെ  കൈ  പിടിച്ചു  നിന്നപ്പോള്‍  ഞാന്‍  കരഞ്ഞില്ലായിരുന്നു ..പക്ഷെ  അച്ഛന്‍  വാങ്ങി  തന്ന  മിട്ടായി  നുണഞ്ഞു നിന്നപ്പോള്‍, അച്ഛന്റെ നിഴല്‍ മറയുന്നത് കണ്ടപ്പോള്‍  എവിടെയോ  ഒരു  വിഷമം  തോന്നി ..പിന്നെ  പതുക്കെ  അത്  കണ്ണുനീരായി ഒലിച്ചിറങ്ങി ..

എന്നെ  ആദ്യമായി  അക്ഷരം  പഠിപ്പിച്ച  elizabeth ടീച്ചര്‍  , മനോഹരമായി  പുഞ്ചിരിച്ചിരുന്ന  mary ടീച്ചര്‍ , പിന്നെ  എന്‍റെ  കുറെ  വാലുകള്‍
.. :)

അതൊരു  പഴയ  മലയാളം  മീഡിയം  സ്കൂള്‍  ആയിരുന്നു ..ക്ലാസുകള്‍  പനമ്പിന്റെ  മറ  കൊണ്ട്
വേര്‍തിരിച്ച   ഒരു  കൊച്ചു  സ്കൂള്‍ ..പഴയ  ബെഞ്ചുകള്‍..ഇടയ്ക്കൊക്കെ  ചോരുന്ന   മേല്‍ക്കൂര..പക്ഷെ  ഒത്തിരി  സ്നേഹം  തന്ന  അധ്യാപകര്‍ ...എന്‍റെ  ആദ്യത്തെ  വിദ്യാലയം .അവിടേക്ക്  പോകുന്ന കല്പ്പൊടി  നിറഞ്ഞ  റോഡ്‌ ..നടന്നു  പോകാനുള്ള  ദൂരമേ  ഉണ്ടായിരുന്നുള്ളു  അവിടെയ്ക്ക് ..പോകുന്ന  വഴിയില്‍  എല്ലാവരോടും  സംസാരിച്ചും  പുതിയ  കൂട്ടുകാരെ  ഉണ്ടാക്കിയും  4 വര്‍ഷങ്ങള്‍ ...ഉച്ചയൂണ്  വീട്ടില്‍  നിന്ന് .. പിന്നെ  പതിയെ  സ്കൂളിലേക്ക് ..ആദ്യമായി  അടി  കിട്ടിയതും  ആദ്യമായി  സമ്മാനം  കിട്ടിയതും ... മെഴുകുതിരിയുടെ  ഉരുകി   വീണ  മെഴുകു  വച്ച്  രൂപങ്ങള്‍   ഉണ്ടാക്കിയതും ..ആദ്യമായി  തല്ലു  കൂടിയതും ..ആദ്യമായി  പാട്ട്  പാടിയതും  ആദ്യമായി  നാടകത്തില്‍  അഭിനയിച്ചതും ... (പിന്നെ  ആണ്  ആ  പരിപാടികള്‍  ഒന്നും  നമുക്ക്  പറ്റിയതല്ല  എന്ന്  മനസ്സിലാക്കിയതും  പണ്ട്  അത്  മൂക്കില്ലാത്ത   രാജ്യത്തു  മുറിമൂക്കന്‍  സ്റ്റൈലില്‍  ആയതു  കൊണ്ടാണ്  കയ്യടി  കിട്ടിയതെന്നും  മനസ്സിലായത്  :D).....ഇപ്പോള്‍              ഈ  കോണ്‍ക്രീറ്റ്  നഗരത്തില്‍  ഈ  artificial തണുപ്പില്‍  ഇരുന്നാലോചിക്കുമ്പോള്‍  തോന്നി  പോകുന്നു  ഒരു  വട്ടം  കൂടി ....
എന്താ ല്ലേ , നമ്മളൊക്കെ ഇപ്പൊ വലുതായി  പോയില്ലേ ...ഇനി ഇപ്പൊ തിരിച്ചു ചെറുതാവാന്‍ പറ്റില്ലല്ലോ ..

Wednesday, 21 July 2010

...

I have lost track of time
Like those entangled vines,
past and present have just lost the path
One moment I am living my dream
Next moment I am shattered
I have lost the feel of everything I hold dear
I am not sure what I want
I am not sure where I am going
Everything seems to have been moulded together
Inseperable and blurred as if in a mist
Fear is the only feeling I feel truly
When I walk through this misty valley,
Where I have none as company!!

Thursday, 15 July 2010

Just a thought!!

I was doing a  lot of thinking these days..the more I thought...the more I realised ...
The only truth of life is that you are always alone and the more you understand n act, the more happier u will be...
Loneliness is that wonderful feeling when you are in rain, you just feel the rain, drench , the feel the lightness of heart..dance like a small girl  and see nothing and no one around..except you and the rain..
Loneliness is that wildest state of mind when you are in tears and there is no one to comfort you or talk to you, you find no numbers to which you can call to, you feel lost, a feel of vacuum inside..
Loneliness is that creative state , when you just spend your time thinking of past , present and future...Link the events and cook up your biography and stories of ppl around you...

How much-ever good, bad or creative "loneliness" can be, its the only best companion you got till your last breath...a true companion..

Awara huin....