"ദേ അവള്‍ പിന്നെയും ചൂടായി ... ഇപ്പൊ എന്താ പറ്റിയത് ... ഇവര്‍ തമാശ പറഞ്ഞതല്ലേ ..അത് ആ sense ഇല്‍ എടുത്താല്‍ പോരെ .. നീ എന്താ ഇങ്ങനെ .."
"അല്ലാ കരയുന്നോ ?? ..ശോ ഇതാ ഇപ്പൊ കാര്യായെ ..."
അവര്‍ അവളെ നോക്കുകയായിരുന്നു ...ആര്‍ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല ...ഒരു പക്ഷെ പറയാന്‍ ധൈര്യം ഉണ്ടായിരുന്നില്ല എന്നതായിരിക്കണം സത്യം ..അവരുടെ മുന്നില്‍ നിറഞ്ഞു തുളുമ്പുന്ന രണ്ടു കണ്ണുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു ..അവര്‍ക്ക് അപരിചിതമായ കണ്ണുകള്‍ ...അവര്‍ അറിയുന്ന അവള്‍ അതല്ലായിരുന്നു .....ആകെ മൂടുന്ന ഒരു മൌനം ..കാര്‍ മൂടിയ മാനം പോലെ ...അവിടെ തുളുംബിയിറങ്ങി ആ മിഴിനീരുകള്‍ ..
അവള്‍ പതുക്കെ അവരെ നോക്കി ...പെട്ടെന്ന് ഭൂതത്തില്‍ നിന്നും വര്‍ത്തമാനത്തിലേക്ക് ..ഇല്ല ...ഈ ലോകത്തില്‍ ഞാന്‍ കരയാറില്ല ..കരയില്ല ...പിന്നെയും ഭൂതകാലത്തിന്റെ താളുകള്‍ മൂടി വയ്ക്കപ്പെട്ടു ..
അവള്‍ പൊട്ടി ചിരിച്ചു ..."അയ്യേ ...Bakraa..പറ്റിച്ചേ ..."
അവളുടെ കണ്ണുകളില്‍ ഇപ്പോള്‍ കുസൃതിയുടെ ചാഞ്ചാട്ടം ...ഒരു നിമിഷം അവര്‍ ഞെട്ടി നോക്കി ആ കുസൃതിയെ ..ചിരിച്ചു ചിരിച്ചു ആ കവിളില്‍ ഒഴുകിയിറങ്ങുന്ന കണ്ണുനീരിനെ .."ഛെ നമ്മളുടെ ഒരു കാര്യം ...ഡീ .." ഇപ്പോള്‍ അവിടെ പൊട്ടിച്ചിരികള്‍ മാത്രം ..
അവളും പൊട്ടിച്ചിരിക്കുകയായിരുന്നു ... പൊട്ടികരചിലിന്റെ താളം എവിടെയോ ഒളിപ്പിച്ച ചിരി ...
2 comments:
daaaaai... eniredaaai ithu??
was trying to write a story... :D ...Guess it is nt my piece of cake :P
Post a Comment