Wednesday, 11 August 2010

yatra

ഓര്‍മ്മതന്‍ താളുകള്‍ പിന്നെയും മറിയുന്നു
ഭൂതകാലത്തിലേക്ക് അവസാനമായി ഒരു എത്തിനോട്ടം
സ്നേഹം  നിറം പകര്‍ന്ന ഭൂതകാലം
ദുഖത്തിന്‍ വേരുകളുള്ള ഭൂതകാലം

മനസ്സ് ചോദിക്കുന്നു പിന്നെയും 
' ഒന്നുകൂടി പിന്നിട്ട വഴികളിലേക്ക് ?'
പിന്നെ ഒരു നെടുവീര്‍പ്പോടെ മന്ത്രിക്കുന്നു
ഒരിക്കല്‍ കൂടി സ്വന്തം ഉറപ്പു വരുത്തുന്നു

പഥികന് പിന്നിട്ട വഴികളില്ല !
പിന്നിടാനുള്ള വഴികളെ ഉള്ളു
കാഷായത്തിനു പുനര്‍ജനിയെ ഉള്ളു 
പിന്നിട്ട ജന്മത്തിലെ നീക്കുപോക്കുകളില്ല   
നിനക്കാ   ജന്മം സമാപ്തം !!!

No comments: