Wednesday, 22 July 2009

വിട

ഒത്തിരി ഒന്നും പറയാതെ വിട വാങ്ങുകയായി മേഘങ്ങള്‍
എനിക്കും തോന്നുന്നു വിട പറയാന്‍
എന്‍റെ ഈ നടന്നു മടുത്ത വഴികളോട്
എന്‍റെ കണ്ണുകള്‍ കണ്ടു മടുത്ത മുഖങ്ങളോട്
അല്ലെങ്കില്‍ എന്നെ കണ്ടു മടുത്ത കണ്ണുകളോട്
ഒഴുകി തീരാറായ എന്‍റെ കണ്ണ്നീര്‍ തുള്ളികളോട്
വിലാപം മടുത്ത എന്‍റെ അന്തരാത്മവിനോട്
ജനിക്കാതെ മരിച്ച എന്‍റെ നിലവിളികളോട്
വിട പറയാന്‍ തോന്നുന്നു ......
മഴ തോര്‍ന്നിരിക്കുന്നു .... മേഘങ്ങള്‍ വിടവാങ്ങുന്നു
എന്‍റെ കാര്‍മേഘങ്ങള്‍ക്ക് ഞാനും വിട കൊടുക്കട്ടെ
ശാന്തമായ ഈ നീലാകാശം വിട കൊടുക്കുന്ന പോലെ





3 comments:

ഫസല്‍ ബിനാലി.. said...

നന്നായിരിക്കുന്നു, ആശംസകള്‍.

Anonymous said...

the script looks like scattered jelabi.. looks good to read.. but i dint understand.. is it malayalam?

SimplyMe said...

yeah...it is...i guess its time for a tea-break chriz : P