Sunday, 9 August 2009
ഒരു ചെറിയ കുഴപ്പം
പലപ്പോഴും തോന്നിയിട്ടുണ്ട് എന്റെ തലയ്ക്കു ശരിക്കും എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ...കാരണം പലരും പറയുന്ന practicality/logical thinking എന്ന് പറയുന്ന ആ സംഭവം എന്റെ തലയില്‍ കാര്യമായി കയറാറില്ല ... അത് എന്റെ മാത്രം കാര്യമാണോ എന്ന് എനിക്കറിയില്ല .... അവരുടെ practical thoughts എന്തോ അങ്ങോട്ട് ശരി ആവുന്നില്ല.. സമയം കളഞ്ഞു തന്ത്രങ്ങള്‍ മേനയാനോ ഒത്തിരി ആലോചിക്കാനോ അഭിനയിക്കാനോ അങ്ങനെ ഒത്തിരി practical ആവാനോ ഒന്നും എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല ... അങ്ങനെ ചെയ്യുന്നവരെ കാണുമ്പൊള്‍ പൊട്ടിച്ചിരിക്കാന്‍ തോന്നാറുണ്ട്... നല്ല കുറച്ചു നിമിഷങ്ങളെ തന്ത്രങ്ങള്‍ മെനഞ്ഞു നഷ്ടപ്പെടുത്തുന്നവര്‍ എന്ന് .... നമുക്കൊക്കെ മുകളില്‍ വലിയ തന്ത്രങ്ങള്‍ മേനഞ്ഞിരിക്കുന്നു എന്ന് അവര്‍ മനസ്സിലാക്കുന്നില്ല എന്നാണോ ... ഞാന്‍ പറഞ്ഞപോലെ 'logic of so called practicality is beyond my understanding' ... അവര്‍ എത്ര വിശദീകരിച്ചാലും പിന്നെയും ഈ ശങ്കരന്‍ തെങ്ങിന്‍ മേല്‍ തന്നെ ... ഇനി എന്റെ എങ്ങനെയാ ഒന്നു ശരിയാക്കുക ഈ ലോകത്തില്‍ ഫിറ്റ് ആകുന്ന മാതിരി ... ഇത്ര വര്ഷം കഴിഞ്ഞില്ലേ ഇനി തലച്ചോറ് വളരും എന്ന് തോന്നുന്നില്ല... എന്താ ചെയ്ക അല്ലെ ...
Subscribe to:
Post Comments (Atom)
6 comments:
"നല്ല കുറച്ചു നിമിഷങ്ങളെ തന്ത്രങ്ങള്‍ മെനഞ്ഞു നഷ്ടപ്പെടുത്തുന്നവര്‍ "
നല്ല പ്രയോഗം...പലരുടെയും പ്രവൃത്തി എങ്ങിനേ വിലയിരുത്തണമെന്നു അറിയാതിരിക്കുപ്പോഴാണു ഈ വാക്കുകൾ കണ്ടത്...നന്നായി പറഞ്ഞിരിക്കുന്നു
ആശംസകൾ
thanks :)
Practical യി ചിന്തിയ്ക്കാന്‍ കഴിയാറില്ല എന്നാണോ പറഞ്ഞു വരുന്നത്? എങ്കില്‍ അതൊരു ചെറിയ കുഴപ്പം തന്നെ ആണല്ലോ... സാരമില്ല, തനിയേ ശരിയാകുമായിരിയ്ക്കും. :)
അതല്ല, എപ്പോഴും എന്തിനെ കുറിച്ചും ഇങ്ങനെ ചിന്തിച്ചിരിയ്ക്കുന്നവരെപ്പറ്റി ആണെങ്കില്‍ "നല്ല കുറച്ചു നിമിഷങ്ങളെ തന്ത്രങ്ങള്‍ മെനഞ്ഞു നഷ്ടപ്പെടുത്തുന്നവര്‍ " എന്ന് പറയുന്നതിനോട് ഞാനും യോജിയ്ക്കുന്നു.
practicality എന്ന സംഭവം ഒട്ടും അറിയില്ല എന്നില്ല .. പക്ഷേ ആ പേരില്‍ നടത്തുന്ന പല സംഭവങ്ങള്‍ മനസ്സിലാകുന്നില്ല എന്നേ ഉദ്ദേശിച്ചുള്ളൂ... പിന്നെ ചില സമയത്തു practical practical എന്നു വിളിച്ചു കൂവുന്ന ചിലരുടെ ചിന്താഗതിയും മനസ്സിലാകുന്നില്ല .... പിന്നെ ചില കാര്യങ്ങളില്‍ practical/logical thinking നോട് താല്പര്യം ഇല്ല .. എല്ലാം practical ആയാല്‍ പിന്നെ ലൈഫ് ലെ രസമെന്താ : )
Remya..Be practical..
ജീവിക്കണമെങ്കില്‍, ജോലി ചെയ്യണമെങ്കില്‍
കല്യാണം കഴിക്കണമെങ്കില്‍
പ്രേമിക്കണമെങ്കില്‍
എന്തിന് കുഞ്ഞിനെ പ്രസവിക്കുന്നതിനു മുമ്പുവരെ
പ്രാക്‌റ്റിക്കലായി ചിന്തിക്കണമെന്നാണ്
ലോകം പറയുന്നത്..
പക്ഷെ അതെന്താണെന്ന് എനിക്കും വലിയ പിടിയില്ല..
so be practical!!!!!!!!!!!!!!!!
hehe....shariyanu....i take it :)
Post a Comment