കാറ്ററി ഞ്ഞീല ..നിന്നെ തഴുകും കാറ്ററി ഞ്ഞീല
നിന് പാദങ്ങള്‍ പതിയും മണ് തരികള്‍ അറിഞ്ഞീല
നിന്‍ തനു തഴുകിയ മഴ അറിഞ്ഞീല
നിന്‍ ഹൃദയം കൈവിട്ട ഒരു സ്പന്ദനത്തെ
നിന്‍ മിഴി നനഞ്ഞീല ..നിന്‍ മൊഴി പറഞ്ഞീല
നിന്‍ മൗനം ഭന്ജിച്ചില്ല നിന്‍ ചുണ്ടുകള്‍
ആരും അറിഞ്ഞീല .. നീയും പറഞ്ഞില്ല
നിന്‍ ഹൃദയം കൈവിട്ട സ്പന്ദനത്തെ
കാലം കടന്നു പോയ് ..കാറ്റും കടന്നു പോയ്
മഴവില്ലുകള്‍ മാനത്തു വിരിഞ്ഞു പോയ്
മഴയും കഴിഞ്ഞുപോയ് ..വെയിലും തെളിഞ്ഞു പോയ്
നിന്‍ ജീവതാ ള വും മാറിപ്പോയ്
പല വേള നിന്‍ ഹൃദയം നിന്നോട് ചോദിച്ചു
എവിടെയോ കേള്‍ക്കുന്നുണ്ടൊരു താളം
പരിചയമുള്ള താളം ..ഇമ്പമുള്ള ഒരു താളം
എവീടെ യോ കേട്ടുമറന്ന ഒരു മധുരതാളം
എന്റേതു മട്രമെന്നത് പോലുള്ള ഒരു താളം
അല്ലല്ല ...ഇത് തന്നെ നമ്മുടെ താളം
കേട്ടുമടുത്ത നിന്റെ താളം
നീ കേള്‍ക്കുന്നതോ നിന്‍ പാഴായ പൂര്‍വ ജന്മത്തിന്‍ താളം
വിലയില്ലാത്ത പാഴ് സ്വപ്‌നങ്ങള്‍ തന്‍ താളം
ഒരിക്കലും നിന്റെതാവാത്ത താളം
കാലം കടന്നു പോം ഈ സ്വരവും മറന്നുപോം
നീ കേള്‍ക്കും താളവും മറന്നുപോം
അങ്ങനെ ഏതോ ഒരു സ്വപ്നമായ്
നിന്‍ നഷ്ട സ്പന്ദ ന വും മാറിപ്പോം
എങ്കിലും ആശിച്ചു പോം എന്‍ നഷ്ട സ്പന്ദന ത്തെ
No comments:
Post a Comment